ന്യൂദൽഹി- പാക്കിസ്ഥാനുമായി ഊഷ്മളമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരതയും ശത്രുതയും ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനയച്ച കത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്. പാക്ക് ദിനത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ആശംസ അർപ്പിച്ചാണ് മോഡി കത്തയച്ചത്.
അയൽ രാജ്യമെന്ന നിലയിൽ പാക്കിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇതിന് വിശ്വാസത്തിന്റെ അന്തരീക്ഷവും ഭീകരത ഇല്ലാത്ത അവസ്ഥയും അനിവാര്യമാണെന്നും കത്തിൽ പറയുന്നു.