ന്യൂദൽഹി- ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണയുടെ പേര് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിർദ്ദേശിച്ചു. ജസ്റ്റിസ് രമണയുടെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിനു കത്തുനൽകി. ശുപാർശയ്ക്ക് രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമനം ഔദ്യോഗികമാകും. ജസ്റ്റിസ് രമണയ്‌ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഢി ചീഫ് ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് കത്തയച്ചിരുന്നു. ഇതിൽ സുപ്രീംകോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ജസ്റ്റിസ് രമണയ്ക്ക് ക്ലീൻ ചീറ്റ് നൽകിയിട്ടുണ്ട്.
അടുത്ത മാസം 23നാണ് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വിരമിക്കുന്നത്. രാഷ്ട്രപതി അംഗീകാരം നൽകിയാൽ ജസ്റ്റിസ് രമണ ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി ഏപ്രിൽ 24ന് സത്യപ്രതിജ്ഞ ചെയ്യും.