ന്യൂയോര്‍ക്ക്- കഴിഞ്ഞവര്‍ഷം ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ 130 കോടി വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി സാമൂഹികമാധ്യമമായ ഫേസ്ബുക്ക്. കോവിഡിനെക്കുറിച്ചും പ്രതിരോധവാക്‌സിനെക്കുറിച്ചും തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച 1.2 കോടി ഉള്ളടക്കങ്ങളും നീക്കം ചെയ്തു. ഫേ്‌സ്ബുക്കില്‍വരുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ 35,000ലധികംപേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ ഫേസ്ബുക്കിന് 270 കോടി ഉപഭോക്താക്കളാണുള്ളത്.