പ്യോംഗ്യാംഗ്- വീട്ടിലിരുന്ന് വിദ്യാര്‍ത്ഥി അശ്ലീലചിത്രം കണ്ടതിന് കുടുംബാംഗങ്ങളെയും സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ശിക്ഷിച്ച് ഉത്തരകൊറിയ. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു കുട്ടി കംപ്യൂട്ടറില്‍ അശ്ലീലചിത്രം കണ്ടത്. എന്നാല്‍ ഐപി മേല്‍വിലാസം ഉപയോഗിച്ച് കൈയ്യോടെ പൊക്കിയ ഉത്തരകൊറിയന്‍ പോലീസ് കുട്ടിയെയും കുടുംബാംഗങ്ങളെയും അതിര്‍ത്തി മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഇവരുടെ സമുദായത്തില്‍ നിന്ന് കുടുംബാംഗങ്ങളെ പുറത്താക്കാനും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. . അശ്ലീലചിത്രങ്ങള്‍ സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുമെന്നാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ കാഴ്ചപ്പാട്. സ്‌കൂള്‍ കുട്ടികള്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നത് ഗുരുതര കുറ്റമായിട്ടാണ് ഉത്തരകൊറിയ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഇതിനെതിരേ രാജ്യവ്യാപക ക്യാമ്പെയ്‌നുകളും ഉത്തരകൊറിയ നടത്തിവരുന്നുണ്ട്.കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും അധികൃതര്‍ വെറുതെ വിട്ടില്ല. ഉത്തരകൊറിയന്‍ നിയമം അനുസരിച്ച് കുട്ടികള്‍ അശ്ലീലചിത്രങ്ങള്‍ കണ്ടാല്‍ അവര്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അദ്ധ്യാപകനും അതില്‍ കുറ്റക്കാരനാണ്. ശിക്ഷയുടെ ഭാഗമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ലേബര്‍ ക്യാമ്പിലേക്ക് അയച്ചിരിക്കുകയാണെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇങ്ങനെ ലേബര്‍ ക്യാമ്പിലെത്തുന്നവരെക്കൊണ്ട് കഠിനമായ ജോലികള്‍ ചെയ്യിക്കണമെന്നാണ് ചട്ടം.സ്‌കൂള്‍ കുട്ടികള്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുന്നത് തടയാനായി കടുത്ത പരിശോധനകളും ഉത്തരകൊറിയ നടത്തുന്നുണ്ട്.