കൊച്ചി- സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന സുരേഷിന്റെ മൊഴി. ഒമാൻ മിഡിൽ ഈസ്റ്റ് കോളെജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാനാണ് സ്പീക്കർ പദ്ധതിയിട്ടിരുന്നത് എന്നാണ് സ്വപ്‌ന സുരേഷ് നൽകിയ മൊഴി. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭരണാധികാരിയുടെ വാക്കാൽ ഉറപ്പ് ഇക്കാര്യത്തിൽ ലഭിച്ചു. മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. കോളേജിന് കൂടുതൽ ശാഖകൾ തുറക്കുന്നതിന് വേണ്ടിയായിരുന്നു സ്പീക്കറുടെ ഇടപെടലെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്.