ചെന്നൈ- കമല്ഹാസന് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് ഫ്ളയിങ് സ്ക്വാഡ് പരിശോധന നടത്തി. തഞ്ചാവൂര്‍ ജില്ലാ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയില്‍ പ്രചാരണത്തിന് പോകുകയായിരുന്നു കമല്‍ ഹാസന്. തെരച്ചില്‍ നടത്തിയെങ്കിലും അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്ഹാസന് ജനവിധി തേടുന്നത്.