ന്യൂയോര്‍ക്ക്- കാര്‍ബണ്‍ പുറന്തള്ളല്‍ തടയാന്‍ താന്‍ കൃത്രിമ മാംസം ഭക്ഷിച്ചു തുടങ്ങിയെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. കാലാവസ്ഥാ വ്യതിയാനം തടയാന്‍ കൃത്രിമ മാംസം കഴിക്കണമെന്ന ബില്‍ഗേറ്റ്‌സിന്റെ പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിന്റെ യൂസര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൃത്രിമ മാംസം കഴിക്കുന്നതിന് പുറമെ വിമാനയാത്രകള്‍ കുറച്ചതായും അദ്ദേഹം പറഞ്ഞു. കോവിഡിന് ഒരുപാട് മുമ്പേ തന്നെ മഹാമാരിയുടെ വരവ് പ്രവചിച്ച് അതിന് വേണ്ടി തയാറെടുക്കാന്‍ വാദിച്ചിരുന്ന ബില്‍ ഗേറ്റ്‌സ്, ഇപ്പോള്‍ വരാനിരിക്കുന്ന മറ്റൊരു വിനാശകരമായ ദുരന്തമായി ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥാ വ്യതിയാനമാണ്.ഭൂമിയിലെ കാര്‍ബണ്‍ പുറംതള്ളല്‍ തടയാന്‍ ആളുകള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നാണ് ബില്‍ ഗേറ്റ്‌സിനോട് റെഡ്ഡിറ്റ് യൂസര്‍മാര്‍ ചോദിച്ചത്. അതിന് പരമാവധി കാര്‍ബണ്‍ ഉപഭോഗം കുറക്കാനാണ് അദ്ദേഹം ഉപദേശിക്കുന്നത്.'ഞാനിപ്പോള്‍ വൈദ്യുത കാറുകളാണ് ഡ്രൈവ് ചെയ്യുന്നത്. വീട്ടില്‍ സോളാര്‍ പാനലുകളും ഉപയോഗിക്കുന്നു. ചിലപ്പോഴെങ്കിലും ഞാന്‍ കൃത്രിമ മാംസം ഭക്ഷിക്കുന്നുണ്ട്'.