ന്യൂദല്‍ഹി-കിഴക്കന്‍ ദല്‍ഹിയിലെ ത്രിലോക്പുരിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 22 കാരന്‍ സുഹൃത്തായ 32കാരനെ തലയില്‍ കല്ലുകൊണ്ട് അടിച്ചു കൊന്നു. പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ വഴിയരികില്‍ കിടക്കുന്നയാളുടെ വസ്ത്രത്തില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ സമ്മതിച്ചത്. ഇതേത്തുടര്‍ന്ന് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തു എത്തുകയുമായിരുന്നു. തങ്ങള്‍ ഇരുവരും ഏറെ കാലമായി സുഹൃത്തുക്കളാണെന്നും, ഒരുമിച്ച് മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ മയൂര്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.