കൊല്‍ക്കത്ത- രാഷ്ട്രീയ എതിരാളികള്‍ തമ്മില്‍ കൊലപാതകത്തിന് നാടന്‍ ബോംബ് ഉപയോഗിക്കുന്നത് കേരളത്തില്‍ അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തെ മാതൃകയാക്കി പശ്ചിമ ബംഗാള്‍ മുന്നേറുന്നു.
ബംഗാളിലെ ബര്‍ദ്വാനില്‍ നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സുഭാഷ്പള്ളി പ്രദേശത്തായിരുന്നു സംഭവം. വീടിനു സമീപം കളിക്കുകയായിരുന്ന ശൈഖ് അഫ്രോസാണ് മരിച്ചത്. പരിക്കേറ്റ ശൈഖ് ഇബ്രാഹിം (9) പരിക്കുകളോടെ ആശുപത്രിയിലാണ്.
നാടന്‍ പെട്രോള്‍ ബോംബുകള്‍ ഒളിപ്പിച്ചിരുന്ന പൊതി കുട്ടികള്‍ എടുത്തതോടെയാണ് പൊട്ടിത്തെറിച്ചതെന്ന് ബർദ്വാന്‍ ഇന്‍സ്പെക്ടർ ഇന്‍ചാർജ് പിന്‍ടു ഷാ പറഞ്ഞു.
സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ സമീപ വാസികളാണ് പരിക്കേറ്റ കുട്ടികളെ ബർദമാന്‍ മെഡിക്കല്‍ കോളേജ് ആശുത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് ബോംബ് സ്‌ക്വാഡ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.