ന്യൂദല്‍ഹി- കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള എട്ട് ആഴ്ചയായി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ നാല്ആഴ്ചയായിരുന്നു ഇടവേള.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. കോവാക്സിന് ഇത് ബാധകമല്ല.
കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചക്കുള്ളില്‍ നല്‍കുന്നത് ഫലപ്രാപ്തി വര്‍ധിപ്പിക്കുമെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ ഇടവേള വര്‍ധിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു.
നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍, നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ ഫോര്‍ കോവിഡ്-19 എന്നിവ ചേര്‍ന്നാണ് വാക്സിന്‍ ഡോസ് വിതരണം ചെയ്യുന്ന ഇടവേള സംബന്ധിച്ച് പുനഃപരിശോധന നടത്തിയത്.