ന്യൂദൽഹി- ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം തെരഞ്ഞെടുക്കപ്പെട്ടു.കങ്കണ റണൗട്ടാണ് മികച്ച നടി. ധനുഷ്, മനോജ് ബാജ്‌പേയി എന്നിവരാണ് മികച്ച നടൻമാർ. മികച്ച ഹിന്ദി സിനിമക്കുള്ള ദേശീയ അവാർഡ് സുശാന്ത് സിംഗ് രജ്പുത്ത് അഭിനയിച്ച Chhichhore സ്വന്തമാക്കി. മികച്ച സിനിമാ സൗഹൃദ സംസ്ഥാനം സിക്കിമാണ്. നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച കുടുംബ ചിത്രം ശരൺ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്‌നം പോലെയാണ്. സജ്ജൻ ബാബുവിന്റെ ബിരിയാണിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയക്ക് സ്‌പെഷ്യൽ എഫ്ക്ടിനുള്ള പുരസ്‌കാരമുണ്ട്. പ്രഭ വർമ കോളാമ്പി എന്ന സിനിമയിൽ എഴുതിയ വരികളാണ് മികച്ച വരികൾ. മികച്ച മലയാള ചിത്രമായി കള്ളനോട്ടം തെരഞ്ഞെടുത്തു. അസുരനാണ് മികച്ച തമിഴ് ചിത്രം.