Sorry, you need to enable JavaScript to visit this website.

അഴീക്കോട് യു.ഡി.എഫ് നിലനിർത്തുമെന്ന് സർവേ, മഞ്ചേശ്വരം ബി.ജെ.പിക്കെന്ന്

കണ്ണൂർ- കണ്ണൂർ, കാസർക്കോട് ജില്ലകളിൽ എൽ.ഡി.എഫിന് മേൽക്കൈ എന്ന് മനോരമ ന്യൂസ് സർവേ. വി.എം.ആറുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്. കണ്ണൂർ, കല്യാശേരി, തളിപ്പറമ്പ്, ധർമടം, പയ്യനൂർ, മട്ടന്നൂർ, പേരാവൂർ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചനം. അതേസമയം, അഴീക്കോടും ഇരിക്കൂറും യു.ഡി.എഫ് വിജയിക്കുമെന്നും സർവേയിലുണ്ട്. കാസർക്കോട് ജില്ലയിലെ മഞ്ചേശ്വരത്ത് ബി.ജെ.പിയുടെ വിജയം പ്രവചിക്കുന്ന സർവേ, എൽ.ഡി.എഫിനും യു.ഡി.എഫിനും രണ്ടു വീതം സീറ്റും പ്രവചിക്കുന്നു. ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളാണ് എൽ.ഡി.എഫിന് ജയസാധ്യത കൽപ്പിക്കുന്നത്. കാസർക്കോട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ യു.ഡി.എഫിനും വിജയം പ്രവചിക്കുന്നു.
 

Latest News