പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യാഖൂബ് ചെറുകോടിന് യാത്രയയപ്പ് നൽകി

യാഖൂബ് ചെറുകോടിന് ട്രായുടെ പുതിയ പ്രസിഡന്റ് അലി മാളിയക്കൽ മെമന്റോ കൈമാറുന്നു

ജിദ്ദ- പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തഹ് ലിയ റെസിഡൻസ് അസോസിയേഷൻ (ട്രാ) സ്ഥാപക പ്രസിഡന്റ് യാഖൂബ് ചെറുകോടിന്  യാത്രയയപ്പ് നല്‍കി

അബ്ദുൽ ഖാദർ ആലുവ, അബ്ദുല്‍ മജീദ് പട്ടാമ്പി, ശരീഫ് പൂലാടൻ, കെ. കെ. നിസാർ, ഹുസൈൻ ബാപ്പു, ഉണ്ണിഹൈദർ, മുഹമ്മദലി മഞ്ചേരി, ജാഫർ പുളിക്കൽ, നൗഷാദ് താഴേക്കോട്, ജമാൽ അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു

തുടർന്ന് നടന്ന ജനറല്‍ ബോഡിയിൽ അലി മാളിയക്കൽ (പ്രസിഡന്റ്), അഷ്റഫ് ചെമ്മൺകടവ് (വൈസ് പ്രസിഡന്റ്), ആബിദ് ഹുസൈൻ (ജനറല്‍ സെക്രട്ടറി), ശംനാസ് പയ്യന്നൂർ (അസിസ്റ്റന്റ് സെക്രട്ടറി), നൗഷാദ് കൊയിലാണ്ടി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു

പരിപാടിക്ക് ഫൈസൽ കണ്ണൂർ, അബ്ദുല്‍ ലത്തീഫ് മണ്ണേങ്ങൽ, ഹുസൈൻ ചേലക്കര, ഉണ്ണിമോൻ, ഉമർ ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി

Latest News