വോട്ടുമറിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു, പി.രാജീവിനെതിരെ ഗുരുതര ആരോപണവുമായി ഇബ്രാഹീം കുഞ്ഞ്

കൊച്ചി- കളമശേരി മണ്ഡലം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് പി. രാജീവാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹീം കുഞ്ഞ്. എറണാകുളം ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചുകൊടുക്കാൻ പി.രാജീവ് ബന്ധപ്പെട്ടിരുന്നുവെന്നും ഇബ്രാഹീം കുഞ്ഞ് ആരോപിച്ചു. ഇതിന്റെ പ്രതികാരം തീർക്കാനാണ് പാലാരിവട്ടം പാലത്തിന്റെ മറവിൽ തനിക്കെതിരെ കേസ് സജീവമാക്കിയത്. അറസ്റ്റിലേക്ക് നയിച്ച കാരണം ഇതാണ്. കേസിന്റെ നാൾവഴി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ഇബ്രാഹീം കുഞ്ഞ് വ്യക്തമാക്കി.
 

Latest News