തിരുവനന്തപുരം- മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്നു കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്‍മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
വിശ്വാസികളെ ഇല്ലാതാക്കാന്‍ വന്ന പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കഴക്കൂട്ടം മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു കടകംപള്ളിക്കെതിരെ അവര്‍ രംഗത്തെത്തിയത്.എന്നാല്‍ സ്ത്രീകളെ തനിക്ക് ബഹുമാനമാണെന്നും ഇതിന് മറുപടി പറയാനില്ലെന്നുമായിരുന്നു കടകംപള്ളിയുടെ മറുപടി.