തിരുവനന്തപുരം- യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.എസ്.എസ്. ലാല്‍ ആരോഗ്യ മന്ത്രിയാകുമെന്ന സൂചന നല്‍കി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കഴക്കൂട്ടത്ത് ഞങ്ങള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി അന്താരാഷ്ട്ര പ്രശസ്തനായിട്ടുള്ള ആളാണ്. പൊതു ജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വലിയ മനുഷ്യനാണ് ഡോ.എസ്.എസ്. ലാല്‍. നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, ലോകാരോഗ്യ സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അദ്ദേഹം വിജയിച്ച് ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എസ്.എസ്. ലാലിന് കൊടുക്കേണ്ട വകുപ്പിനെ കുറുച്ച് പോലും ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്. ആരോഗ്യ മന്ത്രി സ്ഥാനം തന്നെ അദ്ദേഹത്തിന് നല്‍കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.