ന്യൂദല്‍ഹി- ഇന്ത്യയില്‍ ഞായറാഴ്ച 43,846 കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1,15,99,130 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ 26 ന് ശേഷം ആദ്യമായാണ് പ്രതിദിന കേസുകളില്‍ കുതിച്ചുചാട്ടമുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 197 മരണങ്ങളും സ്ഥിരീകരിച്ചത്. 97 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്നത മരണസംഖ്യയാണിത്. ഇതോടെ മരണം 1,59,755 ആയി വര്‍ധിച്ചു.
3,09,087 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇത് മൊത്തം രോഗബാധിയുടെ 2.66% ആണ്. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും സജീവ കേസുകള്‍ വര്‍ദ്ധിച്ചു. 1,11,30,288 രോഗികള്‍ക്കാണ് ഇതുവരെ അസുഖം ഭേദമായത്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 4,46,03,841 കോവിഡ് വാക്‌സിന്‍ നല്‍കി. ശനിയാഴ്ച 25,40,449 പേര്‍ക്കാണ് കുത്തിവെപ്പ് നടത്തിയത്.