Sorry, you need to enable JavaScript to visit this website.

താങ്ങുവില വില കർഷകരുടെ അക്കൗണ്ടില്‍ നേരിട്ടെത്തും; സമ്മർദ്ദത്തിനൊടുവിൽ ഹരിയാന നയം മാറ്റി

ചണ്ഡിഗഢ്- മിനിമം താങ്ങുവിലയിൽ സംഭരിച്ച വിളകളുടെ വില കർഷകർക്ക് നേരിട്ട് നൽകാൻ ഹരിയാന സർക്കാർ തീരുമാനമെടുത്തു. ഏപ്രിൽ 1 മുതൽ ഇത് നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. നിലവിലുള്ള സംവിധാനത്തിൽ കമ്മീഷൻ ഏജന്റുമാരിലൂടെയാണ് ഈ തുക കർഷരിലെത്തുന്നത്. സമ്മർദ്ദമേറിയതോടെയാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ ഈ തീരുമാനമെടുത്തത്. ഇനി തുക കർഷകർക്ക് നേരിട്ട് ഓൺലൈനായി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നതോടെ കർഷകരും കമ്മീഷൻ ഏജന്റുമാരും തമ്മിൽ പ്രശ്നങ്ങളുണ്ടാകാൻ പുതിയ വ്യവസ്ഥ വഴിയൊരുക്കിയേക്കും. 

2012 മുതൽ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പരിപാടിയാണ് കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ നടപ്പായിരിക്കുന്നത്. കമ്മീഷൻ ഏജന്റുമാരുടെ കടുത്ത എതിർപ്പ് ഉയർന്നിരുന്നതു കൊണ്ടാണ് നടപ്പാക്കൽ ഇത്രയും  വൈകിയത്. നയം നടപ്പാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളുമായെന്ന് ഹരിയാന ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംഭരണം നടന്നതിനു ശേഷം 48 മണിക്കൂറിനുള്ളിൽ പണം കർഷകർക്ക് നേരിട്ട് ലഭിക്കും. ഇതോടെ തകരാൻ പോകുന്നത് സംസ്ഥാനത്തുടനീളമുള്ള കമ്മീഷൻ ഏജന്റുമാരുടെ ബിസിനസ്സുകളാണ്. താങ്ങുവിലയിൽ കാർഷികോൽപ്പന്നങ്ങൾ സംഭരിക്കുന്ന ഈ ഏജന്റുമാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള കമ്മീഷൻ 2.5 ശതമാനമാണ്.

Latest News