ന്യൂദല്‍ഹി- സഹോദരനെ രക്ഷിക്കാനത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനും ട്രക്ക് ഡ്രൈവറെ കൊള്ളയടിച്ചതിനും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
തെക്കന്‍ ദല്‍ഹിയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഭവങ്ങള്‍.
അയ നഗറിലെ താമസക്കാരായ യോഗേഷ് (26), നവീന്‍ ലോഹ്മോദ് (25), ബല്‍ജീത് (30) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രിയാണ് മൂന്ന്-നാല് പേര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചത്.
കാറില്‍ വന്ന സഹോദരനുമായി മൂന്ന് പേര്‍ വഴക്കുണ്ടാക്കിയെന്നും രക്ഷിക്കാന്‍ ചെന്നപ്പോള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് സ്ഥലത്തെത്തിയ പോലീസിനോട് യുവതി പറഞ്ഞത്. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഫത്തേപൂര്‍ ബെരി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അയ നഗറില്‍ വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ച് 30,000 രൂപ കവര്‍ന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു സംഭവങ്ങള്‍ക്കുപിന്നിലും ഒരേ സംഘമാണെന്ന് തിരിച്ചറഞ്ഞത്.
തൊഴിലാളികള്‍ക്കൊപ്പം ട്രക്കില്‍ നിന്ന് ഇഷ്ടികകള്‍ ഇറക്കുമ്പോഴാണ് മൂന്ന് പേരെത്തി തന്നെയും തൊഴിലാളികളെയും മര്‍ദിച്ചതെന്ന്
ട്രക്ക് െ്രെഡവറായ ഷാജാദ് (30) പറഞ്ഞു. 30,000 രൂപയും രേഖകളും അടങ്ങിയ ഇയാളുടെ പഴ്‌സ് കവര്‍ന്നാണ് മൂന്ന് പേര്‍ പോയത്.
മൂന്ന് പ്രതികളെയും ജി ബ്ലോക്കിന് പിന്നിലുള്ള വനമേഖലയില്‍നിന്നാണ് പോലീസ് അറസ്റ്റുചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അതുല്‍ കുമാര്‍ താക്കൂര്‍ പറഞ്ഞു.
ഒരു കാറും 5,200 രൂപയും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തു.