Sorry, you need to enable JavaScript to visit this website.

ജപ്പാന്‍ ഭീതിയില്‍, 7.2 തീവ്രതയുള്ള ഭൂകമ്പം, സുനാമിയും വരുന്നു 

ടോക്കിയോ-  ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  മിയാഗി മേഖലയില്‍ നിന്ന് 60 കിലോമീറ്റര്‍  ആഴത്തില്‍ പസഫിക്കിലാണ് ചലനമുണ്ടായത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  ഭൂചലനത്തെ തുടര്‍ന്ന് ബുള്ളറ്റ് ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കി. പ്രദേശത്തെ ന്യൂക്ലിയാര്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ളവയില്‍ അധികൃതര്‍ പരിശോധന നടത്തി വരികയാണ്. കഴിഞ്ഞ മാസം മറ്റൊരു ശക്തമായ ഭൂചലനം മേഖലയില്‍ അനുഭവപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. 2011 മാര്‍ച്ച് 11 ലെ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ജപ്പാന്‍ 10 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് ആശങ്ക പരത്തി ഇപ്പോഴത്തെ തുടര്‍ ചലനങ്ങള്‍ ഉണ്ടായിരിക്കുന്നത്.2011 മാര്‍ച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 18000 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.


 

Latest News