റിയാദ് - ഇറാന്‍ പിന്തുണയുള്ള ഭീകര, വിഭാഗീയ ഹൂത്തി മിലീഷ്യകള്‍ക്കെതിരെ യെമന്‍ ജനത ആരംഭിച്ച കലാപം അരാജകത്വത്തില്‍നിന്ന് യെമനെ മോചിപ്പിക്കുന്നതിന് സഹായകമാകുമെന്ന് സൗദി അറേബ്യ അഭിപ്രായപ്പെട്ടു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഹൂത്തികള്‍ക്കെതിരായ ജനകീയ സമരത്തെ അനുമോദിച്ചത്. യെമന്റെ സുരക്ഷാ ഭദ്രതയും അറബ് രാജ്യങ്ങളുടെ നിരയിലേക്ക് യെമന്‍ തിരിച്ചെത്തണമെന്നും യെമനില്‍ സാമൂഹിക ഐക്യവും സ്വത്വവും സമാധാനവും അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്നും സൗദി അറേബ്യ ആഗ്രഹിക്കുന്നു.