Sorry, you need to enable JavaScript to visit this website.

സി.പി.എം-ബി.ജെ.പി രഹസ്യ ധാരണ നേരത്തെ അറിയാം- നടന്‍ ജഗദീഷ്

തിരുവനന്തപുരം -  നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം-ബി.ജെ.പി രഹസ്യ ധാരണയെക്കുറിച്ച് താന്‍ നേരത്തെ കേട്ടിരുന്നുവെന്ന് നടന്‍ ജഗദീഷ്. ഇടതുപക്ഷത്തുള്ള സിനിമാപ്രവര്‍ത്തകരാണ് തന്നോട് ഇക്കാര്യം പറഞ്ഞത്.  ബാലശങ്കറിന്റെ പ്രസ്താവനയോടെ രഹസ്യ ഇടപാട് പുറത്തുവരികയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിന് പിന്തുണ നല്‍കിയ സി.പി.എം ആ ട്രാപ്പില്‍ വീണത് ദയനീയമായിപ്പോയെന്നും  ജഗദീഷ് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തുനിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജഗദീഷ് ഇത്തവണ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നു അറിയിക്കുകയായിരുന്നു.  പ്രചാരണത്തില്‍ അദ്ദേഹം സജീവമാണ്. യു.ഡി.എഫ് പ്രകടന പത്രിക പ്രഖ്യാപിച്ച ചടങ്ങിലും ജഗദീഷ് പങ്കെടുത്തു.

 

Latest News