മുംബൈ- തെരുവ് പട്ടിയെ ലൈംഗിക വൈകൃതത്തിന് ഉപയോഗിച്ച യുവാവിനെതിരെ പോലീസ് കേസ്. മുംബൈയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
മുംബൈയിലെ സാന്താക്രൂസ് പ്രദേശത്താണ് മൃഗങ്ങളോടുള്ള ക്രൂരതയുടെ ലജ്ജാകരമായ സംഭവം. പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിച്ച സംഭവത്തില്‍ സാന്താക്രൂസ് പ്രദേശത്ത് റൊട്ടി വില്‍ക്കുന്ന തൗഫീക്ക് അഹമ്മദ് എന്നയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ഓടിപ്പോകുന്ന ദൃശ്യം സിസിടിവിയിലുണ്ട്. പ്രതിക്കെതിരെ വകോള പോലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് തെളിവുകളും പോലീസുകാര്‍ക്ക് സമര്‍പ്പിച്ചതായി ആനിമല്‍ റെസ്‌ക്യൂ ആന്റെ കെയര്‍ ട്രസ്റ്റ് (എ.ആര്‍.എ.സി) അധ്യക്ഷ സവിത മഹാജന്‍ പറഞ്ഞു.
മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞ് താമസ സ്ഥലത്ത് എത്തിയപ്പോഴേക്കും ഉത്തര്‍പ്രദേശിലേക്ക് രക്ഷപ്പെട്ടിരുന്നു.
മുംബൈയില്‍തന്നെ സമാനമായ സംഭവത്തില്‍ തെരുവുപട്ടിയ പീഡിപ്പിച്ചതിനെ തടര്‍ന്ന് 65 കാരനായ പച്ചക്കറി കച്ചവടക്കാരനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.