Sorry, you need to enable JavaScript to visit this website.

സർക്കാരിലുള്ള സ്വാധീനം ഉപയോഗിക്കുന്നു; ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് സുപ്രീം കോടതിയില്‍

ന്യൂ​ദൽ​ഹി- സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റിയായിരുന്ന എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) സു​പ്രീം കോ​ട​തി​യി​ൽ.

സ​ർ​ക്കാ​രി​ലുള്ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ശി​വ​ശ​ങ്ക​ർ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആരോപിച്ചു കൊണ്ടാണ് ഇഡി ഹരജി നല്‍കിയിരിക്കുന്നത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ്യാ​ജ തെ​ളി​വു​ണ്ടാ​ക്കാ​ൻ ശി​വ​ശ​ങ്ക​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​ഡി സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹരജയില്‍ കുറ്റപ്പെടുത്തുന്നു.  അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​ര​ളാ പോ​ലീ​സ് കേ​സെ​ടു​ത്ത വി​വ​രം ഇ​ഡി സു​പ്രീം കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തിട്ടുണ്ട്.

നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ ത​ന്നെ ത​ട​സം നി​ൽ​ക്കു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ര് പ​റ​യാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​വെ​ന്ന് വ​രു​ത്താനും നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ കൊ​ണ്ട് ഇ​തി​നാ​യി മൊ​ഴി ന​ൽ​കി​പ്പി​ച്ചു​വെ​ന്നും ഇ​ഡി ആ​രോ​പി​ക്കു​ന്നു.

 

Latest News