ഇന്‍സ്റ്റഗ്രാമില്‍ 70 ലക്ഷം ഫോളോവേഴ്‌സിനെ നേടി ടെന്നിസ് രാജ്ഞി സാനിയ മിര്‍സയുടെ കുതിപ്പ്. സമൂഹ മാധ്യമത്തില്‍ ലക്ഷങ്ങളെ അനുയായികളാക്കാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്.
ആരാധാകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും അതിന് യഥാസമയം മറുപടി നല്‍കുകയും ചെയ്തുകൊണ്ടാണ് സാനിയ മിര്‍സ കുറഞ്ഞകാലം കൊണ്ട് ഈ നേട്ടം കൈവരിച്ചത്. സമൂഹ മാധ്യമത്തില്‍ അവര്‍ നന്നായി ഇടപെടുകയും
കൂടുതല്‍ സമയം ചെലഴിക്കുകയും ചെയ്യുന്നു.
34 കാരിയായ സാനിയ പാക്കിസ്ഥാനി ക്രിക്കറ്റ് താരമായ ഭര്‍ത്താവ് ശുഐബ് മാലിക്കിനോടൊപ്പമുള്ള വിഡിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഒരേ നിറത്തിലുള്ള ഷൂ ധരിച്ച് കടല്‍തീരത്തുകൂടി നടക്കുന്ന വിഡോയക്ക് നല്‍കിയ അടിക്കുറിപ്പും ഹാഷ് ടാഗും കപ്പിള്‍ഗോള്‍സ്.
വെല്ലുവിളികളും അതിരുകളും ഭേദിച്ചുള്ളതായിരുന്നു സാനിയ-ശുഐബ് മാലിക് വിവാഹം. 2010 ഏപ്രില്‍ 12 നായിരുന്നു വിവാഹം. മകന്‍ ജനിച്ചതായും അവന് ഇഷാന്‍ മിര്‍സ മാലിക് എന്നു പേരിട്ടതായും 2018 ഒക്ടോബറില്‍ ശുഐബ് മാലിക് ട്വിറ്ററിലൂടെയാണ് അറിയിച്ചിരുന്നത്.