തായ്‌പെയ്- റെസ്‌റ്റോറന്റ് പ്രഖ്യാപിച്ച പ്രമോഷന്‍ പ്രയോജനപ്പെടുത്തുന്നതിനായി തായ്‌വാനില്‍ 150-ലേറെ പേര്‍ സ്വന്തം പേരുമാറ്റി. ഡസന്‍ കണക്കിന് ആളുകളുടെ അസാധാരണ നീക്കത്തെ തുടര്‍ന്ന് ഭ്രാന്ത് ഒഴിവാക്കാന്‍ അധികൃതര്‍ക്ക് പ്രത്യേക അഭ്യര്‍ഥന നടത്തേണ്ടി വന്നു. സാല്‍മണ്‍ എന്ന അര്‍ഥം വരുന്ന ചൈനീസ് നാമത്തിലേക്കാണ് ആളുകള്‍ പേരു മാറ്റാന്‍ ഓഫീസുകളിലെത്തിയത്. സാല്‍മണ്‍ പേരുമാറ്റം വലിയ വെല്ലുവിളിയായതോടെ തിരക്ക് അവസാനിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു. പുതിയ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് സമീപ ദിവസങ്ങളില്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
സൂഷി റെസ്‌റ്റോറന്റുകളുടെ ഒരു ശൃംഖല പ്രഖ്യാപിച്ച ഓഫറായിരുന്നു കാരണം.
ഐഡി കാര്‍ഡില്‍ 'ഗുയി യു' അടങ്ങിയിരിക്കുന്ന ഏതൊരു ഉപഭോക്താവിനും അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം സൂഷി ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുന്നതായിരുന്നു രണ്ടു ദിവസത്തെ ഓഫര്‍. ചൈനീസ് ഭാഷയിലുളള ഗുയിയുവിന്റെ അര്‍ഥം സാല്‍മണ്‍ എന്നാണ്. മൂന്ന് തവണ ഔദ്യോഗികമായി പേര് മാറ്റാന്‍ തായ്‌വാന്‍ ആളുകളെ അനുവദിക്കുന്നുണ്ട്.
എന്നാല്‍ ഓഫറുകളും മറ്റും നേടുന്നതിന് പേര് മാറ്റുന്നത് അനാവശ്യമായി ഓഫീസുകളില്‍ തിരക്കുണ്ടാക്കുന്നുവെന്ന് ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ചെന്‍ സുങ്‌യെന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭ്രാന്തും ആവേശവും ഒഴിവാക്കി എല്ലാവരും യുക്തിസഹമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.