Sorry, you need to enable JavaScript to visit this website.

അജ്ഞാതന്‍ അറിയിച്ചു; വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു

ന്യൂദല്‍ഹി- പടിഞ്ഞാറന്‍ ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ 15 വയസുകാരിയുടെ വിവാഹം വനിത കമ്മീഷന്‍ തടഞ്ഞു.   അജ്ഞാതനാണ് ബാലവിവാഹം നടക്കുന്ന വിവരം കമ്മീഷനെ അറിയിച്ചത്.  

പതിനഞ്ച് വയസുകാരിയെ കുടുംബം ബലമായി വിവാഹം കഴിപ്പിക്കാനൊരുങ്ങുകയായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ദല്‍ഹി പോലീസിന്റെ സഹായം തേടിയെങ്കിലും പ്രതികരണം ഉണ്ടായില്ല, തുടര്‍ന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സ്‌റ്റേഷനിലെത്തി പോലീസുമായി വിവാഹ സ്ഥലത്തേക്ക് പോകുകയായിരുന്നു.

കല്യാണ മണ്ഡപത്തിലേക്ക് വരനെത്തുന്നതിന് തൊട്ടു മുമ്പായാണ് വനിതാകമ്മീഷന്‍ സംഘം എത്തിയത്. പെണ്‍കുട്ടിയോട് സംഘം വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. തനിക്ക് 15 വയസ് ആണെന്ന്  പെണ്‍കുട്ടി പറഞ്ഞു. മാതാവും പ്രായം സ്ഥിരീകരിച്ചു. തുടര്‍ന്ന് വിവാഹം തടഞ്ഞ് വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെയും വിവാഹ ചടങ്ങിനെത്തിയവരെയും പോലീസ് ചോദ്യം ചെയ്തു.

Latest News