കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് സ്വര്‍ണം പിടികൂടി: ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം- തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്വദേശി ആരിഫിനെയാണ് ഡി.ആര്‍.ഐ അറസ്റ്റ് ചെയ്തത്. ഷാര്‍ജയില്‍ നിന്നും  ആരിഫ് കൊണ്ടുവന്ന  കാര്‍ഗോയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രക്കാരില്‍ നിന്നായി രണ്ടര കിലോ സ്വര്‍ണം കസ്റ്റംസും പിടികൂടി.
 

Latest News