ജിദ്ദ - നഗരത്തിലെ സൂഖില്‍ സംഘട്ടനത്തിലേര്‍പ്പെട്ട ആറു പേരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. മുപ്പതു മുതല്‍ നാല്‍പതു വരെ വയസ് പ്രായമുള്ള, നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന മൂന്നു പാക്കിസ്ഥാനികളും ഇഖാമ നിയമ ലംഘകരായ മൂന്നു പാക്കിസ്ഥാനികളുമാണ് അറസ്റ്റിലായത്. പാക്കിസ്ഥാനികള്‍ സംഘട്ടനത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തര്‍ക്കത്തെ തുടര്‍ന്നാണ് ഇവര്‍ ഏറ്റുമുട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി, നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.