Sorry, you need to enable JavaScript to visit this website.

ഈജിപ്ത് വിമര്‍ശം അവസാനിപ്പിക്കാന്‍ തുര്‍ക്കിയിലെ ബ്രദര്‍ഹുഡ് ചാനലുകള്‍ക്ക് നിര്‍ദേശം

ഈജിപ്തില്‍ 2019 ല്‍ മുർസിയുടെ ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ച ഉർദുഗാന്‍-ഫയല്‍

അങ്കാറ- ഈജിപ്തിനെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്താംബുള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി ചാനലുകള്‍ക്ക് തുര്‍ക്കി അധികൃതര്‍ നിര്‍ദേശം നല്‍കി. മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ചാനലുകള്‍ക്കാണ് നിര്‍ദേശം.

മുസ്ലിം ബ്രദര്‍ഹുഡ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ 2013 ല്‍ ഈജിപ്ത് സൈന്യം പുറത്താക്കിയതിന് ശേഷം വഷളായ ഈജിപ്ത്- തുര്‍ക്കി ബന്ധം മെച്ചപ്പെടുത്താന്‍  ആരംഭിച്ച നീക്കങ്ങളുടെ ഭാഗമായാണ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ ഭാഗത്തുനിന്നുള്ള നടപടികള്‍.

മുസ്ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയെന്ന് ആരോപിച്ച് ഈജിപ്ത നിരോധിച്ചിരുന്നു.  ഉര്‍ദുഗാന്റെ പാര്‍ട്ടിയായ എകെ പാര്‍ട്ടി മുര്‍സിയുടെ ഈജിപ്ഷ്യന്‍ സര്‍ക്കാരിനെ പിന്തുണച്ചതിനു പുറമെ,  ഈജിപ്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതുമുതല്‍ നിരവധി ബ്രദര്‍ഹുഡ് അംഗങ്ങളും  അനുയായികളും തുര്‍ക്കിയിലേക്കാണ് പലായനം ചെയ്തത്.

ഈജിപ്തിനെ വിമര്‍ശിക്കുന്ന രാഷ്ട്രീയ പരിപാടികള്‍ ഉടനടി നിര്‍ത്തണമെന്നും രാഷ്ട്രീയേതര ഷോകളും പരമ്പരകളും മാത്രം സംപ്രേഷണം ചെയ്യണമെന്നുമാണ് തുര്‍ക്കിയിലെ മൂന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് ചാനലുകളോട് തുര്‍ക്കി ഉത്തരവിട്ടത്.
ഉത്തരവ് ലംഘിച്ചാല്‍ പിഴ ചുമത്തുമെന്നും ടിവി സ്‌റ്റേഷനുകള്‍ ശാശ്വതമായി അടക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest News