ലണ്ടന്‍- പുരുഷാധിപത്യം നിറഞ്ഞ ഉദ്യോഗം ഉപേക്ഷിച്ച് നീലച്ചിത്ര നായികയായ യുവതിയുടെ കഥ ഞെട്ടിക്കുന്നതാണ്. യുകെയിലെ എസ്സെക്‌സിലാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിരിക്കുന്നത്. സ്വന്തം നഗ്‌നചിത്രങ്ങളും ചൂടന്‍ വീഡിയോകളും ആരാധകര്‍ക്കായി പങ്കുവച്ച് കോടീശ്വരിയായ കഥയാണ് ഷാര്‍ലറ്റ് റോസ് എന്ന പേരില്‍ അറിയപ്പെടുന്ന മുന്‍ പോലീസുകാരിയുടേത്. ജോലി ഉപേക്ഷിച്ച് പുതിയ ജീവിതം മാര്‍ഗം സ്വീകരിച്ചതോടെ കോടികളുടെ വരുമാനമാണ് ഷാര്‍ലറ്റ് റോസ് സ്വന്തമാക്കിയിരിക്കുന്നത്. 23 ലക്ഷം അമേരിക്കന്‍ ഡോളറാണ് ഇത്തരത്തില്‍ ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. അതായത് ഇന്ത്യന്‍ രൂപയുടെ മൂല്യം അനുസരിച്ച് 16.6 കോടി രൂപയുടെ ആസ്തിയാണ് ഇത്തരത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിനൊപ്പം തന്നെ 2,65,000 യൂറോ വിലമതിപ്പുള്ള ഒരു ലമ്പോര്‍ഗിനിയും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഡെയിലി മെയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തന്റെ ചിത്രങ്ങള്‍ ഇവര്‍ പുറത്തുവിടുന്നുണ്ടെങ്കിലും ആരാധകര്‍ക്ക് മാത്രമാണ് ഇത് കാണുവാന്‍ സാധിക്കു. സബ്‌സ്‌ക്രിപ്ഷന്‍ വെബ്‌സൈറ്റായ ഒണ്‍ലിഫാന്‍സിലൂടെയാണ് ഇവര്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നത്. ഒണ്‍ലിഫാന്‍സില്‍ അംഗത്വം എടുത്തവര്‍ക്ക് മാത്രമാണ് ഇവരുടെ ചിത്രങ്ങളും മറ്റും കാണുവാന്‍ സാധിക്കൂ. ഇതിനായി പണം അടക്കുകയും ചെയ്യണമെന്നാണ് പ്രത്യേകത. ഷാര്‍ലറ്റ് റോസ് തന്റെ പോലീസ് ജോലി ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഉപേക്ഷിച്ചത്. പുരുഷ മേധാവിത്വമുള്ള തൊഴില്‍ അന്തരീക്ഷം ഇഷ്ടപ്പെടാത്തതാണ് പോലീസ് വേഷം വലിച്ചെറിയുന്നതിന് പ്രധാനമായ കാരണം. അതിന് പുറമെ, തനിക്ക് പൂര്‍ണ ആരോഗ്യമുണ്ടെന്നും കരുതിപ്പോരുന്നു.