പാലക്കാട്- മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി മെട്രോമാന്‍ ഇ.ശ്രീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആര്‍.ഡി.ഒ ബിന്ദുവിനാണ് ഇ.ശ്രീധരന്‍ പത്രിക സമര്‍പ്പിച്ചത്. തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും രാജ്യസഭാ എം.പിയുമായ സുരേഷ്ഗോപിയും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ താരം പുഴയ്ക്കലില്‍നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കലക്ടറേറ്റിലെത്തിയത്. ഒപ്പം നടന്‍ ദേവനുമുണ്ടായിരുന്നു.
ശക്തമായ മത്സരസാധ്യത തൃശൂരിലുണ്ടെന്ന് അഭിപ്രായപ്പെട്ട സുരേഷ്ഗോപി ഈ തെരഞ്ഞെടുപ്പിലും ശബരിമല ഒരു പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും പറഞ്ഞു.