Sorry, you need to enable JavaScript to visit this website.

പശുവിനെ ഇടിച്ചപ്പോൾ ബ്രേക്കിട്ട ട്രെയിൻ പിന്നിലേക്കോടിയത് 35 കിലോമീറ്റർ - Video

ഡെറാഡൂണ്‍- ഉത്തരാഖണ്ഡിൽ ട്രെയിൻ പിന്നിലേക്ക് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂർണഗിരി ജൻശതാബ്ധി എക്സ്പ്രസ്സാണ് പിന്നിലേക്ക് 35 കിലോമീറ്ററോളം ഓടിയത്. ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ട്രെയിനിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. ഖതിമ - തനക്പൂർ സെക്ഷനിൽ ഒരു നാൽക്കാലി ട്രെയിനിനു മുമ്പിൽ ചാടിയിരുന്നു. ഇതിനു ശേഷമുണ്ടായ സാങ്കേതികത്തകരാറാണ് വണ്ടിയെ പിന്നോട്ടോടിച്ചതെന്ന് കരുതുന്നു. ഇത്രയും ദൂരം സഞ്ചരിച്ചെങ്കിലും ട്രെയിൻ പാളം തെറ്റിയില്ലെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. 

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലോകോ പൈലറ്റിനേയും ഗാർഡിനേയും ശിക്ഷാനടപടിയായി സസ്പെൻഷഡ് ചെയ്തു. അതെസമയം ഇവരുടെ ഭാഗത്ത് വന്ന വീഴ്ചയെന്താണെന്ന് റിപ്പോർട്ടുകളിൽ വ്യക്തമല്ല. 

ട്രെയിൻ പിന്നിലേക്ക് ഓടി വരുന്നത് കണ്ട് നാട്ടുകാർ എടുത്ത വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്ത് സംഭവിച്ചെന്ന് ഇവർ ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ട് ട്രെയിനിലെ യാത്രക്കാരോട്. ദൽഹിയിൽ നിന്നും തനക്പൂരിലേക്ക് പോകുകയായിരുന്നു ഈ ട്രെയിൻ. 

പശുവിന്റെ ദേഹത്ത് ട്രെയിനിടിച്ചപ്പോൾ ഡ്രൈവർ ബ്രേക്ക് ചെയ്തതാണ് പ്രശ്നമായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനുശേഷമാണ് ട്രെയിൻ പിന്നാക്കം പോയിത്തുടങ്ങിയത്. എങ്കിലും ഇത്രയും ദൂരം നിയന്ത്രിക്കാനാതെ പിന്നിലേക്ക് സഞ്ചരിച്ച ട്രെയിനിനെ പിന്നീട് എങ്ങനെയാണ് നിയന്ത്രിച്ചതെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.

Latest News