Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മർകസ് നാൽപത്തിമൂന്നാം വാർഷികം വിവിധ ഘട്ടങ്ങളിലായി നടക്കും

കോഴിക്കോട് - മർകസ് നാൽപത്തിമൂന്നാം വാർഷികവും സനദ് ദാനവും വ്യത്യസ്ത ഘട്ടങ്ങളിലായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കുമെന്ന് മർകസ് സമ്മേളന സ്വാഗത സംഘം അറിയിച്ചു. 2021 മാർച്ച് 27 ശനിയാഴ്ച സംഘടനാ നേതാക്കളുടെ പ്രതിനിധി സമ്മേളനം നടക്കും. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായി സഖാഫി പണ്ഡിതർക്കുള്ള സനദ് ദാനം, ഏപ്രിൽ മൂന്നിന് ഹാഫിദുകൾക്കുള്ള സനദ് ദാനം  എന്നിവ നടക്കും. ഏപ്രിൽ 18 ന് മർകസ് ദിന പരിപാടികൾ അരങ്ങേറും.
റമദാൻ 24 നു നടക്കുന്ന ആത്മീയ സമ്മേളനത്തോടെ സമ്മേളനം സമാപിക്കും. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടക്കേണ്ട നാൽപത്തിമൂന്നാം വാർഷിക സമ്മേളനം കോവിഡ് നിയന്ത്രണങ്ങൾ കാരണം നീട്ടിവെച്ചതായിരുന്നു. 


2024 സഖാഫി പണ്ഡിതന്മാർക്കും (മതബിരുദധാരികൾ) 313 ഹാഫിദുകൾക്കും (ഖുർആൻ മനഃപാഠമാക്കിയവർ) ഈ വർഷം സനദ് നൽകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  വിവിധ സമയങ്ങളിലാണ് സനദ് ദാനം നടക്കുന്നത്. സനദ് ദാന സംഗമത്തിൽ രക്ഷിതാവോ പ്രതിനിധിയോ ആയി ഒരാൾക്ക് മാത്രമാണ് സനദ് നൽകുന്നവരോടൊപ്പം പ്രവശേനത്തിനു ടോക്കൺ നൽകുക. പ്രാസ്ഥാനിക നേതൃസംഗമത്തിൽ മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ഘടകങ്ങളുടെ  സോൺ, ഡിവിഷൻ തല ഭാരവാഹികൾ പങ്കെടുക്കും. യോഗം മർകസ് സമ്മേളന സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർത്ഥന നിർവഹിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ പദ്ധതികൾ അവതരിപ്പിച്ചു. ജി.അബൂബക്കർ, സി.പി ഉബൈദുല്ല സഖാഫി, അഡ്വ. മുഹമ്മദ് ശരീഫ്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ലത്തീഫ് സഖാഫി പെരുമുഖം, ദുൽകിഫിൽ സഖാഫി, അക്ബർ ബാദുഷ സഖാഫി പങ്കെടുത്തു.

 

Latest News