ഡെറാഡൂണ്‍- കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ കുട്ടികള്‍ക്ക് മുന്നില്‍ മോശം മാതൃകയാണ് കാണിക്കുന്നതെന്ന് ഉത്തരാഖണ്ഡില്‍ പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്.
കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കുട്ടികളോടപ്പം വിമാനത്തില്‍ യാത്ര ചെയ്ത സ്ത്രീ തന്റെ സീറ്റിനടുത്ത് ഇരുന്നതും സംസാരിച്ചതും മുഖ്യമന്ത്രി അനുസ്മരിച്ചു. അവരുടെ ജീന്‍സ് കാല്‍മുട്ടില്‍ കീറിയ നിലയിലായിരുന്നു. സര്‍ക്കാരിതര സംഘടനയുടെ ഭാരവാഹിയാണെന്നാണ് അവര്‍ പറഞ്ഞത്. അവരാണ് മുട്ട് കാണിച്ച് സമൂഹത്തില്‍ നടക്കുന്നത്. എന്തു മൂല്യമാണ് അവര്‍ കുട്ടികള്‍ക്ക് നല്‍കുന്നത്- തിരത് സിംഗ് റാവത്ത് ചോദിച്ചു.