ഗാസിയാബാദ്- നിരത്തില്‍ ബൈക്ക് അഭ്യാസം നടത്തി വീഡിയോ ചിത്രീകരിച്ച യുവതികള്‍ക്ക് പോലീസിന്റെ പാഠം. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലായിരുന്നു യുവതികളുടെ അഭ്യാസം. ഒരു യുവതിയെ തോളില്‍ ഇരുത്തി മറ്റൊരു യുവതി ബൈക്ക് ഓടിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. പൊതുനിരത്തിലെ ബൈക്ക് അഭ്യാസം, ട്രാഫിക് നിയമങ്ങളുടെ ലംഘനം, ഹെല്‍മറ്റ് ഇല്ലാതെയുള്ള ഡ്രൈവിങ്ങ്, അപകടകരമായ ഡ്രൈവിംഗ് തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവതികള്‍ ഓടിച്ച ബൈക്കിന്റെ ഉടമസ്ഥന് ഗാസിയബാദ് പോലീസ് 11,000 രൂപ പിഴ ചുമത്തിയിരിക്കുന്നത്.
ഒരേ നിറത്തിലുള്ള ടി-ഷര്‍ട്ട് ധരിച്ച് ഒരാളുടെ തോളില്‍ മറ്റൊരാള്‍ ഇരുന്നാണ് പൊതുനിരത്തിലൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നത്.
ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് 1000 രൂപ പിഴയും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ നിരത്തില്‍ റേസിംഗ് നടത്തിയതിന് 5000 രൂപ പിഴയും മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ മൂന്ന്, നാല് എന്നിവ ലംഘിച്ചതിന് 5000 എന്നിങ്ങനെയാണ് പിഴ ഈടാക്കിയിട്ടുള്ളതെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.