ജയ്പൂര്‍- ബെംഗളുരുവില്‍ നിന്നും ജയ്പൂരിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയായ യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കി. വിമാന ജീവനക്കാരും ഇതേവിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഡോ. സുബ്ഹാന നാസിറിന്റേയും സഹായവും യുവതിക്കു തുണയായി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനം ജയ്പൂരില്‍ ഇങ്ങിയ ഉടന്‍ അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്കു മാറ്റി. ബെംഗളുരുവില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 5.45ന് പറന്നുയര്‍ന്ന വിമാനം എട്ടു മണിക്കാണ് ജയ്പൂരില്‍ ഇറങ്ങിയത്.