ന്യൂദൽഹി- ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്തിനാണ് മാപ്പ് പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതി ഉത്തരവിനൊപ്പമാണ് സർക്കാർ നിന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്ക് വേണ്ടിയാണ് സർക്കാർ നിലകൊണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം, ശബരിമല വിഷയത്തിൽ യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സി.പി.എമ്മും സര്‍ക്കാറും നേരത്തെ സ്വീകരിച്ച നിലപാടില്‍നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയും സര്‍ക്കാരും പിറകോട്ട് പോയിരുന്നു. ശബരിമല വിഷയം വീണ്ടും വിവാദമാക്കാന്‍ സര്‍ക്കാര്‍ നിലവില്‍ ശ്രമിക്കുന്നില്ല.