തിരുവനന്തപുരം- ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറയിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ സന്ദർശിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് വി.എസ് വ്യക്തമാക്കി. പൂന്തുറയിൽ സന്ദർശനം പൂർത്തിയാക്കിയ വി.എസ് വിഴിഞ്ഞത്തേക്ക് പോയി.
നേരത്തെ മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും പൂന്തുറയിൽ എത്തിയിരുന്നെങ്കിലും ജനം പ്രതിഷേധിച്ചിരുന്നു. എന്നാൽ വി.എസ് എത്തുമ്പോഴേക്കും രംഗം ശാന്തമായിരുന്നു. വി.എസിനോട് ജനങ്ങൾ പരാതി പറഞ്ഞു. മുഴുവൻ കാര്യങ്ങളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താമെന്ന് വി.എസ് ഉറപ്പുനൽകി. ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും വി.എസ് വ്യക്തമാക്കി.