Sorry, you need to enable JavaScript to visit this website.

യു.കെ പ്രവേശന വിലക്കില്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ കൂടി

ലണ്ടന്‍- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യു.കെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ രണ്ട് ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടി ഉള്‍പ്പെടുത്തി. ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളെയാണ് കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതുക്കിയ റെഡ് ലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. യു.എ.ഇ നേരത്തെ തന്നെ പട്ടികയിലുണ്ട്. സൗദി അറേബ്യയില്‍നിന്ന് പോകുന്നവര്‍ക്ക് യു.കെയില്‍ പ്രവേശന വിലക്കില്ല.
മാര്‍ച്ച് 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പട്ടികയില്‍ എത്യോപ്യ, സോമാലിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
ചുകപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ യു.കെയില്‍ പ്രവേശിക്കരുതെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍നിന്ന് വരുന്ന ബ്രിട്ടീഷ്, ഐറിഷ് പൗരന്മാര്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന ഹോട്ടലുകളില്‍ പത്ത് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍മതി.
ബ്രിട്ടനില്‍ ഇതുവരെ 24 ദശലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനാണ് നല്‍കിയത്. കോവിഡ് വകഭേദങ്ങളെയടക്കം തടയുന്നതിന് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ വൈറസ് വകഭേദങ്ങള്‍ വലിയ ഭീഷണിയാകില്ലെന്നാണ് കരുതുന്നത്.

വ്യോമയാനമേഖലയില്‍ സൗദിവല്‍ക്കരണം; പതിനായിരം തൊഴിലുകള്‍ കണ്ടെത്തും
സ്വവര്‍ഗ വിവാഹത്തെ കത്തോലിക്ക സഭ ആശീര്‍വദിക്കില്ല; പാപത്തിന് ദൈവാനുഗ്രഹമില്ലെന്ന് വിശദീകരണം

Latest News