മുംബൈ- മാര്‍ച്ച് 28 മുതല്‍ പൂനെയില്‍ നിന്ന് ദര്‍ബംഗ, ദുര്‍ഗാപൂര്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, വരണാസി എന്നിവിടങ്ങളിലേക്കുള്ള അഞ്ച് അണ്‍ലിമിറ്റഡ് വിമാന സര്‍വീസുകളടക്കം 66 പുതിയ ആഭ്യന്തര വിമാന സര്‍വീസുകളാണ് സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചത്. കൊല്‍ക്കത്ത -ദര്‍ഭംഗ, ചെന്നൈ- ഹാര്‍സുഗുഡ, നാസിക്- കൊല്‍ക്കത്ത വിമാനങ്ങള്‍ എന്നിവയാണ് പുതിയ വിമാന സര്‍വീസുകള്‍. കൂടാതെ, മുംബൈ-ലേ, ലേ-ശ്രീനഗര്‍, ശ്രീനഗര്‍-മുംബൈ, ഹൈദരാബാദ്-മുംബൈ, മുംബൈ-ഹൈദരാബാദ്, മുംബൈ-സൂററ്റ്, സൂറത്ത്-മുംബൈ, കൊച്ചി-പൂനെ, പൂനെകൊച്ചി റൂട്ടുകളില്‍ പുതിയ പ്രതിദിന വിമാന സര്‍വീസുകളും ഉണ്ടാകും. സ്‌പൈസ് ജെറ്റിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ 'ഉഡാന്‍ പദ്ധതി'യ്ക്ക് കീഴില്‍ സ്‌പൈസ് ജെറ്റ് കൈവരിച്ച നേട്ടം കാരണമായി. ചെറിയ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സര്‍വീസുകള്‍ക്ക് യാത്രക്കാര്‍ ഏറിയതാണ് കൂടുതല്‍ ചെറിയ നഗരങ്ങളെ ലക്ഷ്യമിടാന്‍ സ്‌പൈസ് ജെറ്റ് തീരുമാനിക്കുന്നത്.