ഹരിദ്വാർ- ഭാവിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. നേത്ര കുംഭ് എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും ലോകനേതാക്കൾ നരേന്ദ്ര മോഡിക്കൊപ്പം ചിത്രമെടുക്കാൻ വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് രാജ്യത്തെ സാഹചര്യം ഇങ്ങനെ ആയിരുന്നില്ല. ഇത്തരത്തിൽ സാഹചര്യം വന്നത് പ്രധാനമന്ത്രിയുടെ ഇടപെടലുകൾ മുഖേനയാണ്. ശ്രീരാമനും ഇത്തരത്തിൽ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകൾ ശ്രീരാമനെ ദൈവമായി ആരാധിക്കാൻ തുടങ്ങിയത്. സമാനമായി ഭാവിയിൽ പ്രധാനമന്ത്രിയും ഇത്തരത്തിൽ ആരാധിക്കപ്പെടും. കുംഭ മേളയ്ക്ക് ആളുകൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്.അനാവശ്യമായി തീർത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു. തീർത്ഥാടകർക്ക് ആർടി പിസിആർ റിപ്പോർട്ടോ രജിസ്‌ട്രേഷനോ വേണ്ടി വരില്ല, കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കുമെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.