ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും 25,000 ത്തിന് മുകളിലായിരുന്നു പുതിയ കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 118 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,13,85,339 ആയി ഉയര്‍ന്നു. ഇതില്‍ 1,10,07,352 രോഗികളും ഇതിനോടകം രോഗമുക്തമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,455 പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 2,19,262 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,58,725 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം അതിരൂക്ഷം.