ടോൾ നൽകാതെ പോകാൻ ശ്രമിച്ച ജഡ്ജിയെ തടഞ്ഞ് പണം വാങ്ങി; വിഡിയോ വീണ്ടും വൈറൽ

മുറാദാബാദ്- ടോൾ അടയ്ക്കാതെ കടന്നു പോകുന്ന ജില്ലാ ജഡ്ജിയെ തടഞ്ഞുനിർത്തി ടോൾ പ്ലാസ മാനേജർ ന്യായം പറയുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. യുപിയിലെ  ബറേലിയിലുള്ള ടോൾ പ്ലാസയിൽ ഏതാണ്ട് ആറ് മാസം മുമ്പാണ് ഈ സംഭവം നടന്നത്. തന്റെ വാഹനം കടന്നുപോകുന്നതിന് ടോൾ അടയ്ക്കേണ്ടതില്ല എന്നായിരുന്നു ജഡ്ജിയുടെ വാദം. ഡ്രൈവർ അദ്ദേഹത്തിന്റെ ഐഡി കാർഡും മറ്റും കാണിച്ചുനോക്കി. എന്നാൽ ടോൾ പ്ലാസ മാനേജർ അത് സമ്മതിച്ചില്ല. ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമേ ടോളിൽ ഇളവുള്ളൂ. ഒരു കോടതിയും നിയമത്തിന് അതീതരല്ലെന്നും മാനേജർ വാദിക്കുന്നത് വിഡിയോയിൽ കേൾക്കാം. ഒടുവിൽ ജഡ്ജി പണമടയ്ക്കാൻ നിർബന്ധിതനായി. 80 രൂപ അടച്ചു. 

Latest News