ബംഗളൂരു- കര്‍ണാടകയില്‍ രാജിവെച്ച മന്ത്രി രമേശ് ജര്‍കിഹോളിയോടൊപ്പം സെക്‌സ് ടേപ്പിലുള്ള യുവതിയുടെ സന്ദേശം സമൂഹ മാധ്യമങ്ങളില്‍. രഹസ്യ ടേപ്പ് പുറത്തുവന്ന ശേഷം മൂന്നു നാലു തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതായി യുവതി പറയുന്നു.
തന്റെ ഭാഗത്തുനിന്നല്ല ദൃശ്യം ചോര്‍ന്നതെന്നും ബി.ജെ.പി എം.എല്‍.എ ജര്‍കിഹോളിയുടെ ഭാഗത്തുനിന്നാണെന്നും അവര്‍ പറയുന്നു.
ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപിച്ചു കൊണ്ട് സെക്‌സ് ടേപ്പ് പുറത്തുവന്നതിനെ തുടര്‍ന്നാണ് ജര്‍കിഹോളി മന്ത്രി സ്ഥാനം രാജിവെച്ചത്.
വിഡിയോ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേര്‍ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. രമേശ് ജര്‍കിഹോളി നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അജ്ഞാതര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ബി.ജെ.പി നേതാവ് പരാതി നല്‍കിയതിനു പിന്നാലെയാണ് തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് യുവതിയുടെ വിഡിയോ പുറത്തുവന്നത്. താനും കുടുംബവും ഭീഷണി നേരിടുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നു.