നാഗ്പൂര്‍- കടക്കെണിയില്‍ മുങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച 35 കാരനായ ഗായകനെ സുഹൃത്തുക്കളും അയല്‍വാസികളുമെത്തി രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാനുളള ശ്രമം ഫേസ് ബുക്കില്‍ ലൈവായി കാണിച്ചതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ ഓടിയെത്തിയത്. കോവിഡിനെ തുടര്‍ന്ന ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണമാണ് യുവാവ് സാമ്പത്തിക പ്രതിസന്ധിയിലായതെന്നും ഇതാണ് ആത്മഹത്യാ ശ്രമത്തിനുള്ള കാരണമെന്നും പോലീസ് പറഞ്ഞു.
യഥാസമയം ലൈവ് ശ്രദ്ധയില്‍പെട്ട് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.
സുഹൃത്തുക്കളെത്തുമ്പോള്‍ സമീപമിരുന്ന് ഭാര്യയും കുട്ടികളും സഹായത്തിനായി നിലവിളിക്കുകയായിരുന്നു.
ലോക്ഡൗണ്‍ കാരണം ദുരിതത്തിലായ കലാകാരന്മാരെ സഹായിക്കണമെന്ന ആവശ്യവുമായി ഈയിടെ അധികൃതരെ കണ്ട സംഘത്തില്‍ യുവഗായകനും ഉണ്ടായിരുന്നു.