ന്യൂദൽഹി- നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വരുമെന്ന് സൂചന.
മത്സരിക്കാനുള്ള സന്നദ്ധത ഉമ്മൻചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും നേമത്തും മത്സരിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് രാവിലെ പുതുപ്പള്ളിയില്‍ സൂചന നല്‍കിയിരുന്നുവെങ്കിലും പാർട്ടി നേതാക്കളില്‍നിന്ന് അറിവായിട്ടില്ല.
പ്രമുഖനായ സ്ഥാനാർഥി നേമത്ത് വരുമെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.