വാഷിങ്ടണ്‍- മ്യാന്‍മറില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചെടുത്ത് വ്യാപക ആക്രമങ്ങള്‍ അഴിച്ചു വിട്ട പശ്ചാത്തലത്തില്‍ ഈ പീഡനങ്ങളില്‍ നിന്ന് രക്ഷതേടി വരുന്ന മ്യാന്‍മര്‍ പൗരന്മാര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് യുഎസ്. സൈന്യത്തിന്റേയും സുരക്ഷാ സേനയുടെയും ക്രൂരമായ ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമാണ് മ്യാന്മറിലെ സാധാരക്കാര്‍ ഇരയായിക്കൊണ്ടിരിക്കുന്നത്. ഇവിടുത്തെ സാഹചര്യങ്ങള്‍ സങ്കീര്‍ണമാണെന്നും മാനവിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലിയാന്‍ഡ്രോ മായോര്‍കസ് പറഞ്ഞു. മ്യാന്മറിലെ സാഹര്യങ്ങള്‍ ആഴത്തില്‍ വിലയിരുത്തിയ ശേഷമാണ് അവിടുത്തെ സാധാരണക്കാര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാന്‍ അമേരിക്ക തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.