ബെര്‍ലിന്‍-വിവാഹിതയായ കാമുകിക്ക് അമിത തോതില്‍ മയക്കുമരുന്ന് നല്‍കി കൊന്ന കേസില്‍ മുതിര്‍ന്ന ജര്‍മന്‍ ഡോക്ടര്‍ക്ക് പിഴ കൂടി വിധിച്ച് കോടതി. ജര്‍മനിയിലെ ഹാല്‍ബര്‍സ്റ്റാഡിലാണ് സംഭവം. സര്‍ജനായ ഡോ. ആന്‍ഡ്രിയാസ് ഡേവിഡ് നിഡെര്‍ബിക്ലര്‍ ആണ് ഇത്തരത്തില്‍ ക്രൂരകൃത്യം ചെയ്ത് ജയിലില്‍ കഴിയുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തി 2019ല്‍ ഇയാള്‍ക്ക് ഒന്‍പത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ഇയാളെ കോടതി വിധിച്ചിരുന്നത്. അതിന് പിന്നാലെയാണ് ഉയര്‍ന്ന പിഴകൂടി ചുമത്തിയിരിക്കുന്നത്.
കാമുകിയുടെ മരണത്തില്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍ സംസ്‌കാരത്തിന്റെ പൂര്‍ണ ചിലവുകളും വഹിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതിന് പുറമെ കാമുകിയുടെ ഭര്‍ത്താവിനും കുട്ടിക്കും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കണക്ക് പ്രകാരം 25000 യൂറോ ആണ് ഈ വിധത്തില്‍ നഷ്ടപരിഹാരമായി നല്‍കേണ്ടത്. ഇന്ത്യന്‍ രൂപ അനുസരിച്ച് 25,39,992 രൂപയാണ് ഡോക്ടര്‍ നല്‍കേണ്ടത്. കോടതി തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ മറ്റൊരു സിവില്‍ കേസ് കൂടി കാമുകിയുടെ ബന്ധുക്കള്‍ നല്‍കുകയായിരുന്നു. ഇതിലാണ് വിധി വന്നിരിക്കുന്നത്.
ഡോ. ആന്‍ഡ്രിയാസ് ഡേവിഡ് നിഡെര്‍ബിക്ലറിന്റെ രോഗിയായിരുന്നു കൊല്ലപ്പെട്ട യോവോണ്‍ എം. ജയിലില്‍ ആകുന്നതിന് മുന്‍പ് വരെ നിഡെര്‍ബിക്ലര്‍ നഗരത്തിലെ പ്രമുഖനായ പ്ലാസ്റ്റിക് സര്‍ജനായിരുന്നു. ഇത്തരത്തില്‍ തന്റെ അടുത്ത് എത്തിയ രോഗിയായിരുന്നു പിന്നീട്, കാമുകിയായി മാറിയ യോവോണ്‍. 2018 ഫെബ്രുവരി മാസത്തിലാണ് യോവോണ്‍ കൊല്ലപ്പെടുന്നത്. ലൈംഗിക ബന്ധത്തിനിടെ ലിംഗത്തില്‍ അമിതതോതില്‍ കൊക്കെയിന്‍ വച്ച് നല്‍കി ഓറല്‍ സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് കഴിഞ്ഞതോടെ യോവോണ്‍ ബോധരഹിതയായി വീഴുകയും ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു. ശക്തമായതോതില്‍ ലഹരി മരുന്ന് ഉള്ളില്‍ ചെന്നാണ് യുവതി കൊല്ലപ്പെട്ടത് എന്ന് കണ്ടെത്തികയും ചെയ്തു. പിന്നീട്, 2019ല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഒന്‍പത് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. നിലവില്‍ ലഹരി മുക്തിക്ക് വേണ്ടിയുള്ള ചികിത്സയിലാണ് ഇയാള്‍.