തിരുവനന്തപുരം- കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിക്കാന്‍ ശോഭാ സുരേന്ദ്രനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി സൂചന.
ബി.ജെ.പി തയാറാക്കിയ പട്ടികയില്‍ ശോഭയുടെ പേരുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് സമിതിയില്‍നിന്നും അവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് ശോഭയോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ ശോഭ വ്യക്തമാക്കിയിരുന്നു.
കേന്ദ്രമന്ത്രി വി. മുരളീധരന് കഴിഞ്ഞ തവണ മത്സരിച്ച മണ്ഡലമാണ് കഴക്കൂട്ടം. ഇത്തവണ മുരളീധരന് മത്സരരംഗത്തില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇവിടെ സി.പി.എം സ്ഥാനാര്‍ഥി.